Drug Mafia Trapping Students From Malapuram | Oneindia Malayalam

2017-07-19 110

It has been reported that Drug mafia are trapping students from Malappuram for DJ parties in Coimbatore, ootty and Bengaluru.

ലഹരിമാഫിയ കേരളത്തിലെ കുട്ടികള്‍ക്ക് മേല്‍ പിടിമുറുക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ബാറുകള്‍ നിരോധിച്ച ശേഷം മറ്റു ലഹരികള്‍ തേടി യുവാക്കളും കൗമാരക്കാരും തിരിഞ്ഞത് ഈ മാഫികള്‍ക്ക് വളം വെച്ചുകൊടുത്തു. ഇത്തരം മാഫിയകള്‍ കുട്ടികളെ പലവിധത്തിലാണ് ഉപയോഗപ്പെടുത്തുന്നത്. മലപ്പുറത്ത് നിന്നും അന്യസംസ്ഥാനങ്ങളിലെ ഡിജെ പാര്‍ട്ടികളിലേക്ക് കുട്ടികളെ എത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഊട്ടി, ബെംഗളൂരു, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കാണ് കുട്ടികളെ എത്തിക്കുന്നത്. ഇതിനായി പ്രത്യേക ഏജന്‍സികള്‍ തന്നെ പ്രവര്‍ത്തിക്കുന്നു.
മലപ്പുറം ജില്ലയില്‍ നിന്നുമാത്രം നൂറോളം വിദ്യാര്‍ത്ഥികള്‍ ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നും ലഹരി ഗുളികകളുമായി ഒരു സംഘം പിടിയിലായിരുന്നു. ഇവരാണ് ഡിജെ പാര്‍ട്ടികളെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്. ഒരു കുട്ടിയില്‍ നിന്നും പതിനായിരം രൂപ വീതമാണ് പാര്‍ട്ടികളിലേക്ക് ഈടാക്കുന്നത്.